
നട്ടുച്ച വെയിലത്ത്
ചെറുതെങ്കിലും നീയേ
കൂട്ടുണ്ടായിരുന്നുള്ളെനിക്കാ സമയത്ത്..
അന്നസ്തമയത്തിനു
സാക്ഷിയായാവാനുമാ സന്ധ്യക്ക്,
മണല്‍ തരികളെ ചെവിട്ടിനെരുക്കാനും
മങ്ങിയിരുന്നെങ്കിലും നീയെ കൂട്ടുണ്ടായിരുന്നുള്ളെനിക്ക്..
എന്നിട്ടുമാ രാത്രികളില്‍ തനിച്ചാക്കി
നീയെന്നെ വഞ്ചിച്ചു,
അപ്പോഴുമവ്യക്ത്തമായെങ്കിലും
ഇരുളില്‍ നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു..
ഇന്നീ പുലരികളില്‍ നിന്നെയാണെനിക്കേറ്റവും ഭയം
ഭൂ പിളര്‍ത്തിയെങ്കിലുമൊന്നൊഴിഞ്ഞുപൊകൂ
നീ കൂടെയുള്ളതാണെന്‍റ്റെ ശാപം
സൂര്യന്‍ കനക്കും മുമ്പ് ശാപ മോക്ഷം നല്‍കൂ..